ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും ജനങ്ങളുടെ വിമർശനങ്ങളും നിർദ്ദേശങ്ങളും തേടാനും സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന സഹകരണ രജിസ്ട്രേഷൻ മന്ത്രിയുമായ വിഎൻ വാസവൻ ഈരാറ്റുപേട്ട നഗരസഭയിലെ വീടുകൾ സന്ദർശിച്ചു.
.പ്രദേശത്തെ ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും കേൾക്കുകയും സർക്കാരിന്റെ ജനകീയ വികസന പ്രവർത്തനങ്ങൾ അദ്ദേഹം ജനങ്ങളോട് വിശദീകരിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments