Latest News
Loading...

യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കോട്ടയം ജില്ലയുടെ അഭിമുഖ്യത്തിൽ പാലായിൽ മഹാ റാലി

ആയിരത്തൊന്നു വനിതകളെ അണിനിരത്തി യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കോട്ടയം ജില്ലയുടെ അഭിമുഖ്യത്തിൽ പാലായിൽ മഹാ റാലി നടന്നു. യുണൈറ്റഡ് മർച്ചന്റ് ചേംബർ വനിതാ വിംഗ് രൂപീകരണവും വി വി ജയൻ അനുസ്മരണവും സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും ഒരുക്കി.
 വ്യാപാര സമൂഹത്തിന് സംരക്ഷണവും ആത്മവിശ്വാസവും നൽകുവാൻ രൂപീകൃതമായ യുണൈറ്റഡ് മർച്ചന്റ് ചേംബർ ആണ് ആയിരത്തൊന്നു വനിതകളെ അണിനിരത്തി പാലായിൽ മഹാറാലി സംഘടിപ്പിച്ചത്. പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുന്നിൽ നിന്നും ആരംഭിച്ച റാലിയിൽ 1500ൽ പരം അംഗങ്ങൾ പങ്കെടുത്തു. 

വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി പാലാ ടൗൺ ചുറ്റി മുൻസിപ്പൽ ടൗൺഹാളിൽ അവസാനിച്ചു.തുടർന്ന് പൊതുസമ്മേളനം ആരംഭിച്ചു. നിറഞ്ഞു കവിഞ്ഞ ടൗൺഹാൾ വേദിയിൽ ആർദ്രം പദ്ധതിയെ കുറിച്ചുള്ള വിശദീകരണം നടന്നു.പദ്ധതി അംഗമായ ഒരാൾ മരണപ്പെട്ടാൽ നോമിനിക്ക് 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ആർദ്രം പദ്ധതി.യു എം സി കോട്ടയം ജില്ലാ പ്രസിഡന്റ് പ്രിൻസ് വി സി അധ്യക്ഷത വഹിച്ച യോഗത്തിൽ യു എം സി സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.. 

ജനറൽ കൺവീനർ ടോമി കുറ്റിയാങ്കൽ സ്വാഗത ആശംസിച്ച ചടങ്ങിൽ മുൻ സംസ്ഥാന ഭാരവാഹി വി വി ജയൻ അനുസ്മരണവും നടന്നു.യു എം സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സ് രാധാകൃഷ്ണൻ വി വി ജയൻ അനുസ്മരണം നടത്തി.ആയിരത്തൊന്നു വനിതകൾക്കുള്ള മെമ്പർഷിപ്പ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ടി ഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പുതിയ അംഗങ്ങൾക്ക് യു എം സി അർദ്രം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ആലിക്കുട്ടി ഹാജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു സംസാരിച്ചു.വിസിബ് സ്വാശ്രയ സംഘത്തിന്റെ അവാർഡ് വിതരണം ജനറൽ കൺവീനർ കെ സി തങ്കച്ചൻ നിർവഹിച്ചു.


ചടങ്ങിൽ കെ റ്റി തോമസ് കുട്ടിയാങ്കലിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം ഭവന രഹിതരായ നാലു കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുവാൻ സൗജന്യമായി നൽകുന്ന 20 സെന്റ് സ്ഥലത്തിന്റെ പ്രമാണം പയനിയർ ക്ലബ് പ്രസിഡന്റ് സന്തോഷ് ജോസഫിന് സിബി തോമസ് കുറ്റിയങ്കൽ കൈമാറി. ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു. പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ, യു എം സി സംസ്ഥാന വൈസ് പ്രസിഡന്റും നിജാംബഷി,ടി കെ ഹെൻറി,പ്രസാദ് ജോൺ മാമ്പറ,സി വി ജോളി,യു എം സി കോട്ടയം വനിതാ വിംഗ് പ്രസിഡന്റ്‌ മോളി ജോർജ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്ത സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments