Latest News
Loading...

ഗുണ്ടാരാജ് നടപ്പാക്കുന്നു: ആന്റോ ആൻറണി

പാലാ: സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഗുണ്ടാരാജ് നടപ്പിലാക്കുകയാണെന്ന് ആന്റോ ആന്റണി എം.പി. ആരോപിച്ചു. കേരളത്തിൽ ഗുണ്ടായിസത്തിനും , അഴിമതിക്കും, പിടിച്ചുപറിക്കും, കൊലപാതകത്തിനും, പോലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും എം.പി. കുറ്റപ്പെടുത്തി.

ടിംബർ മർച്ചന്റ് അസോസിയേഷൻ ഓഫീസ് അടിച്ചുതകർക്കുകയും, ഭാരവാഹികളെ ആക്രമിച്ച് ഗുരുതര പരുക്ക് ഏൽപ്പിക്കുകയും ചെയ്ത ക്രിമിനലുകൾക്ക് പാലാ പോലീസ് സംരക്ഷണം നൽകുന്നതിൽ പ്രതിഷേധിച്ച് ടിംമ്പർ മാർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കി പാലാ കുരിശുപള്ളിക്കവലയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഫീസിൽ കയറി അടിച്ച് തകർക്കുകയും, ഭാരവാഹികളെ ആക്രമിക്കുകയും ചെയ്ത ക്രിമിനലുകൾക്കെതിരെ വധശ്രമത്തിന് കേസെടുക്കേണ്ടതിനു പകരം സ്റ്റേഷൻ ജാമ്യം കൊടുത്ത് പ്രതികളെ വിട്ടയച്ചത് അംഗീകരിക്കാൻ ആവില്ല എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

വീഡിയോ

ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അസീസ് പാണ്ടിയരപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
ബി ജെ പി സംസ്ഥാന വക്തവ് അഡ്വ: നാരയണൻ നബൂതിരി, യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ , റബർ ടീം ബർമർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ, ഷെമീർ ഇളപ്പുങ്കൽ, ശശിധരൻ സിത്താര, ജയ്സൺ മുടക്കാലിൽ, ശിഖാബ് കോതമംഗലം, സതീഷ് ചൊള്ളാനി , ജോർജ് പുളിങ്കാട്, നാസർ മുണ്ടക്കയം, റെജി അലപ്പാട്ട്, ഷോജി ഗോപി , അണ്ണൻ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments