Latest News
Loading...

തോണിക്കടവ് റോഡിലെ ദുരിത യാത്രയ്ക്ക് ശമനം ആകുന്നു

മുരിക്കുമ്പുഴ തോണിക്കടവ് റോഡിലെ ദുരിത യാത്രയ്ക്ക് ശമനം ആകുന്നു. മഴയിൽ വെള്ളക്കെട്ട് പതിവായിരുന്ന മുരിക്കുമ്പുഴ തോണിക്കടവ് റോഡിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. മാണിസി കാപ്പൻ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 21.6 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത് എന്ന് പാലാ നഗരസഭ പത്തൊമ്പതാം വാർഡ് കൗൺസിലർ മായാ രാഹുൽ പറഞ്ഞു. മഴക്കാലമായ ഈ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് പതിവായിരുന്നു. ഓടയുടെ പ്രശ്നവും റോഡ് താഴ്ന്നു കിടക്കുന്നതുമാണ് വെള്ളക്കെട്ടിന് കാരണമായത്.പാലാകരിയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് ഇത്. അര കിലോമീറ്റർ ദൂരത്തിൽ വെള്ളക്കെട്ട് ഈ റോഡിൽ പതിവായിരുന്നു. 

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ മായാ രാഹുലും മുറിക്കുമ്പോൾ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ഉണ്ണി അശോകയും, ഔസേപ്പ്കുട്ടി ഇടിമണിക്കലും മാണി എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു.ഇതേ തുടർന്നാണ് റോഡിന് ഫണ്ട് അനുവദിച്ചത്. റോഡ് ഉയർത്തി ടാറിങ് നടപടികൾ പൂർത്തിയാക്കുന്നതിനാണ്‌ പദ്ധതി. ഇതോടൊപ്പം ഐറിഷ് ഡ്രൈനേജ് സംവിധാനവും ഉൾപ്പെടുത്തും. മലിനജലം പിഡബ്ല്യുഡി ഓടയിലേക് കൂട്ടിച്ചേർക്കാൻ ആണ് മറ്റൊരു പദ്ധതി. മുരിക്കുമ്പുഴ വായനാശാല ജംഗ്ഷനിൽ നടന്ന നിർമ്മാണ ഉദ്ഘാടനം മാണിസി കാപ്പൻ എംഎൽഎ നിർവഹിച്ചു. മുരിക്കുമ്പുഴ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഉണ്ണി അശോക അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ മായാ രാഹുൽ മുഖ്യപ്രഭാഷകയായിരുന്നു. വാർഡ് കൗൺസിലർ മാരായ ബിനു പുളിക്കകണ്ടം, സതീഷ് ചൊള്ളാനി, ജിമ്മിച്ചൻ താഴത്തേൽ, സിജി ടോണി, ആനി ബിജോയ്‌, ലിസികുട്ടി മാത്യു,
Adv വി ടി സജൽ, ഔസെപ്പച്ചൻ ഇടമണ്ണിക്കൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments