Latest News
Loading...

പെരിങ്ങുളത്ത് വ്യാപകമോഷണശ്രമം

പൂഞ്ഞാര്‍ പെരിങ്ങുളത്ത് പോസ്‌റ്റോഫീസിലും തയ്യല്‍കടയിലും സമീപത്തെ പള്ളിയുടെ നേര്‍ച്ചപ്പെട്ടിയിലും മോഷണശ്രമം. വെള്ളിയാഴ്ച രാത്രിയിലാണ് പെരിങ്ങുളം ടൗണില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റോഫിസിനുള്ളില്‍ കള്ളന്‍ കയറിയത്. വാതിലിന്റെ താഴ് മുറിച്ച്  അകത്ത് കടന്ന മോഷ്ടാവ് അലമാരയും ഇരുമ്പ് പെട്ടിയും തുറന്ന് ഫയലുകള്‍ക്കിടയില്‍ തിരച്ചില്‍ നടത്തി. ചില ഫയലുകള്‍ ഓഫീസിനുള്ളില്‍ നിരത്തിയിട്ടിട്ടുണ്ട്. ഇവിടെ നിന്നും ഒന്നും അപഹരിക്കപ്പെട്ടിട്ടില്ലെന് ജീവനക്കര്‍ വ്യക്തമാക്കി. 

പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള തയ്യല്‍ക്കടയിലും മോഷ്ടാവ് കയറി. താഴ് പൊട്ടിച്ച് അകത്ത് കടന്ന മോഷ്ടാവ് കത്രിക മോഷ്ടിച്ചു. നെല്ലിയാനികുന്നേല്‍ ലീലാമ്മയുടെ തയ്യല്‍ കടയിലാണ് മേഷണം നടന്നത്. 


ടൗണില്‍ പള്ളി നടയോട് ചേര്‍ന്നുള്ള ഭണ്ടാരക്കുറ്റിയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. കീഹോളില്‍ എതോ ആയുധമിട്ട് തിരിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ട്. ഈരാറ്റുപേട്ട SHO ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments