Latest News
Loading...

തകടി വല്യച്ഛൻ മുതുകോരമലയുടെ പ്രകാശ ഗോപുരം


തകിടി : പ്രക്യതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന പൂഞ്ഞാർ മുതുകോര മലയുടെ പ്രകാശഗോപുരമാണ് തകിടി സെന്റ് സെബാസ്റ്റ്യസ്സ് ദേവാലയം. നെറ്റിയിലെ വിയർപ്പുകൊണ്ട് മണ്ണിൽ കനകം വിളയിച്ച ഈ മലയോര മേഖലയിലെ കർഷക മക്കൾ തങ്ങളുടെ അത്മീയ തേജസ്സായി നേഞ്ചോടു ചേർത്തുപിടിച്ചത് തകിടി വല്യച്ഛനെയാണ്. പൊരി വെയിലിൽ തണലായി, സങ്കടങ്ങളിൽ ആശ്വാസമായി, ദുരന്തങ്ങളിൽ രക്ഷകനായി. പകർച്ചവ്യാധികളിൽ സംരക്ഷകനായി തകടി വല്ല്യച്ഛനും അവർക്കൊപ്പം നിന്നു . 

സാന്താന ലബ്ദിക്കായി നൂറുകണക്കിന് ദബതികൾ പ്രാർത്ഥനകളുമായി തകിടി വല്യച്ഛന്റെ പക്കൽ എത്താറുണ്ട്. വല്യച്ഛന്റെ അനുഗ്രഹത്താൽ സന്താന സൗഭാഗ്യം കരഗതമായവർ തങ്ങളുടെ പൊന്നോമനകളുമായി ഇവിടെയയത്തി നന്ദി ചൊല്ലി മടങ്ങുന്നതും പതിവു കാഴച്ചയാണ്. 1930 കളിൽ ഒരു കുരിശുപ്പള്ളിയായി ആരംഭിച്ച ഈ ദേവാലയം പിന്നീട് ഇടവകദേവലയമായി മാറുകയായിരുന്നു. ഒരു ചെറിയ ക്രൈസ്തവ ഇടവക സമൂഹമാണെങ്കിലും ജാതി മത ഭേദമന്യേ എല്ലാവരും ഈ ദേവാലയത്തോടും തകിടിവല്ല്യ ച്ഛനോടും വിശ്വാസവും സ്നേഹവും പുലർത്തുന്നുണ്ട്. പ്രകൃതി ദുരന്ത ഭീഷണിയുള്ള സമയങ്ങളിൽ ഈ ദേവാലയം ഒരു ദുരിതാശ്വാസ ക്യാമ്പായിമാറും. 

പ്രദേശത്തിന്റെ വികസനരംഗത്തും ഒരു ചാലക ശക്തിയായി മാറാൻ തകിടിപ്പള്ളിക്ക് കഴിഞ്ഞിട്ടുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും തേടി ആളുകൾ മലവിട്ടിറങ്ങിയെങ്കിലും വർഷത്തിലൊരിക്കൽ നടക്കുന്ന തകിടി വല്യച്ചന്റെ തിരുനാൾ ദിനത്തിൽ അവരെല്ലാവരും ഈ ദേവാലയ മുറ്റത്ത് ഒന്നു ചേരും. അന്നേ ദിവസം 3500 ആളുകൾക്കുള്ള നേർച്ചസദൃയാണ് ഇവിടെ വിളമ്പുന്നത്. മലയോരമക്കളുടെ ഏറ്റവും വലിയ തിരുനാൾ ആഘോഷമാണിത്. 

പൂഞ്ഞാർ , കുന്നോന്നി , കൈപ്പള്ളി, മലയിഞ്ചിപ്പാറ, പാതാമ്പുഴ ,ചോലത്തടം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രവാസികളും തിരുനാൾദിനത്തിൽ ഇവിടെയെത്തി അനുഗ്രഹങ്ങൾ തേടി മടങ്ങും. പൂഞ്ഞാർ കുന്നോന്നിയിൽ നിന്ന് മൂന്നു കിലോമീറ്റർ തെക്കായും മലയിഞ്ചിപ്പാറയിൽ നിന്ന് മൂന്നര കിലോമീറ്റർ വടക്ക് കിഴക്കായും മുതുകോര മലയുടെ ഇടവിതാനത്തിലാണ് തകിടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം സ്ഥിതി ചെയ്യുന്നത്. അരുവിക്കച്ചാൽ വെള്ളച്ചാട്ടം മുതു കോരമല വ്യൂ പോയിന്റ് എന്നിവിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികളും ഈ ദേവലയത്തിലെത്തി പ്രാർത്ഥിക്കാറുണ്ട്. കോവിഡ് മഹാമാരിക്കുശഷം വീണ്ടും തങ്ങളുടെ പ്രിയപ്പെട്ട തകിടി വല്യച്ഛന്റെ തിരുനാളിന് കൊടിയേറിയതിന്റെ അഹ്ലാദത്തിലാണ് മലയോരമക്കൾ. ഇന്നും നാളെയുമായാണ് പ്രധാന തിരുനാൾ ചടങ്ങുകൾ നടക്കുക.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments