Latest News
Loading...

പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച പാർക്ക് ശ്രദ്ധേയമായി

പൂഞ്ഞാർ  സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളും ഉപയോഗിച്ച് കമ്മ്യൂണിറ്റി പാർക്ക് നിർമ്മിച്ചു. പ്ലാസ്റ്റിക് കുപ്പികൾക്കുള്ളിൽ കൂടുകൾ, മിഠായി കടലാസുകൾ തുടങ്ങിയ പ്ലാസ്റ്റിക് വേസ്റ്റുകൾ നിറച്ച് ഉണ്ടാക്കിയെടുത്ത ഇക്കോ ബ്രിക്കുകളും പഴയ ടയറുകളുമാണ് പാർക്ക് നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചത്. 


പാഴ് വസ്തുക്കൾകൊണ്ടു തന്നെ തയ്യാറാക്കിയ ചെറിയ കുളങ്ങളും പൂച്ചെടികളും പാർക്കിന്റെ ഭാഗമായി. സ്കൂളിലേക്കുള്ള പ്രവേശന കവാടത്തിനു സമീപം നിർമ്മിച്ച പാർക്ക് ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ., വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, സ്റ്റുഡന്റ് പോലീസ് ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മറീന അബ്രാഹം, അധ്യാപക-രക്ഷകർത്തൃ പ്രതിനിധികൾ തുടങ്ങിയവർ പാർക്ക് നിർമ്മാണത്തിന് നേതൃത്വം നൽകി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments