Latest News
Loading...

തോട്ടിലെ മാലിന്യം വാരി റോഡിലിട്ടു

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ ഈലക്കയം കൊച്ചുമക്കാര്‍ സാഹിബ് റോഡില്‍ മാലിന്യക്കൂമ്പാരം. തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി തോട്ടില്‍ നിന്നും കോരിയ മാലിന്യങ്ങളാണ് കോണ്‍ക്രീറ്റ് റോഡിന്റെ വശങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഡയപ്പര്‍ അടക്കമുള്ള മാലിന്യങ്ങള്‍ റോഡ് സൈഡില്‍ കുന്നുകൂടിയതോടെ ദുരിതത്തിലാണ് പ്രദേശവാസികള്‍. 



റോഡില്‍ ദുര്‍ഗന്ധം വമിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. സ്വന്തം കടത്തിണ്ണയില്‍ മാലിന്യം സൂക്ഷിച്ചുവയ്ക്കുന്ന വ്യാപാരിയ്ക്ക് പിഴ ചുമത്തുന്ന നഗരസഭാ ആരോഗ്യവിഭാഗം ഇത്തരം കാര്യങ്ങളില്‍ നിസംഗത പുലര്‍ത്തുന്നുവെന്നും ആക്ഷേപമുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments