Latest News
Loading...

ബന്ധുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.


 മദ്യപാനത്തെതുടര്‍ന്നുള്ള വഴക്കിനോടുവില്‍ ബന്ധുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ മീനച്ചിൽ കണ്ണാടിയുറുമ്പ് ഭാഗത്ത് പാലംപുരയിടത്തിൽ വീട്ടിൽ വാസുദേവൻ (75) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി തന്റെ ബന്ധുവായ സുരേഷ് കുമാർ എന്നയാളെയാണ് കുത്തിപ്പരിക്കൽപ്പിച്ചത്. 

ഇരുവരും രാത്രിയിൽ മദ്യപിക്കുകയും തുടർന്ന് വാക്ക് തർക്കത്തിൽ ഏർപ്പെടുകയു മായിരുന്നു. ഇതേ തുടർന്ന് വാസുദേവൻ കത്തികൊണ്ട് സുരേഷിനെ കുത്തുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്. എച്ച്.ഓ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്രീജേഷ് കുമാർ, ജസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments