പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും സി.എം.ഐ കോട്ടയം സെൻ്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഡോ. ജോർജ് ഇടയാടിയിൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പിൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ അനുഗ്രഹ പ്രഭാഷണവും നടത്തി.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു, വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പി.റ്റി.എ പ്രസിഡൻ്റ് റോഷി ജോസഫ്, അധ്യാപക പ്രതിനിധികളായ വിൽസൺ ജോസഫ്, സിസ്റ്റർ സൂസി മൈക്കിൾ, ജെസ്സി സൈമൺ, വിദ്യാർത്ഥി പ്രതിനിധികളായ ജേക്കബ് തോമസ്, അലിയ ജോസഫ്, സ്കൂൾ വൈസ് ചെയർപേഴ്സൺ അന്ന റോസ് അഗസ്സിൻ എന്നിവർ പ്രസംഗിച്ചു.
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., അധ്യാപകരായ തോമസ് വർക്കി, മിനി കെ. ജോർജ് എന്നിവർക്ക് യാത്രയയപ്പ് നൽകി. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാസംഗമവും നടത്തി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments