Latest News
Loading...

സ്‌റ്റുഡന്റ് പോലീസിനായി പ്രഥമ ശുശ്രൂഷാ പരിശീലനം നടന്നു

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി പാലാ മാർ സ്ലീവ മെഡിസിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി. സി.പി.ആർ. നൽകുന്ന വിധം, ആഹാരം തൊണ്ടയിൽ കുടുങ്ങിയാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ, മറ്റ് അപകടങ്ങൾ സംഭവിച്ചാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ ഡമ്മികളുടെ സഹായത്തോടെ കുട്ടികൾ ചെയ്ത് പരിശീലിച്ചു. 


ട്രെയ്നർ അഖിൽ വിജയൻ, ആൽഫിൻ ആന്റോ, ഹെഡ്മാസ്റ്റർ റ്റോം കെ.എ., എ.എസ്.ഐ. ഏലിയാമ്മ ആന്റണി, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെറീന അബ്രാഹം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments