കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം പദ്ധതിപ്രകാരമുള്ള ഇരുപത്തൊന്നാം വീടിന്റെ ശിലാസ്ഥാപനകര്‍മ്മം കിടങ്ങൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറേകൂടല്ലൂരില്‍ നടത്തി. സ്നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രൊഫ.ഡോ. മേഴ്സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രില്യന്റ് സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ സന്തോഷ് കുമാര്‍ ബി ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു.
.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോണ്‍സണ്‍ കൊല്ലപ്പള്ളില്‍, രാജേഷ് തിരുമല, പി.റ്റി. ജോസ് പാരിപ്പള്ളില്‍, സുനില്‍ അമ്പലത്തുരുത്തേല്‍, ജോജോ കളമ്പുകടേന്‍ത്തറപ്പേല്‍, ജോര്‍ജ് കൊന്നയില്‍, വില്‍സണ്‍ വേങ്ങയില്‍, സുനില്‍ പാണ്ടംപടത്തില്‍, ബിനീഷ് കുഴിമുള്ളില്‍, ആഷ ഷാജി എന്നിവര്‍ പ്രസംഗിച്ചു. സ്നേഹദീപം പദ്ധതിയില്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന അഞ്ചാം സ്നേഹവീടാണിത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള ഇരുപത്തിരണ്ടാം സ്‌നേഹവീടിന് നാളെ മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കരയില്‍ തുടക്കം കുറിക്കും. ഫാ. ജോയി കാവുകാട്ട് സൗജന്യമായി നല്കിയ സ്ഥലത്താണ് മുത്തോലി പഞ്ചായത്തിലെ ആറാം സ്‌നേഹവീടിന് തുടക്കം കുറിക്കുന്നത്. ശിലാസ്ഥാപനം പാലാ കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സെബാസ്റ്റ്യന്‍ പുരയിടത്തില്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ സ്‌നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട് അദ്ധ്യക്ഷത വഹിക്കും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments