ഒരു തദ്ദേശ ഭരണ സ്ഥാപനം ഒരു ആശയം എന്നത് സംബന്ധിച്ച് പാലാ നഗരസഭ അര്‍ദ്ധ ദിന ശില്പശാല നടത്തി. നഗര സഭ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ നഗരസഭ, സംസ്ഥാന സര്‍ക്കാര്‍ കേരള ഡെവലപ്‌മെന്റ് ഇന്നോവേഷന്‍ കൗണ്‍സിലിന്റെയും കിലയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കൗണ്‍സില്‍ ഹാളില്‍ ശില്‍പശാല നടത്തിയത്.
നഗരസഭാ ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, യുവ സംരംഭകര്‍, ഗവേഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സാക്ഷരത പ്രേരക്മാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, പാടശേഖര അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജു വി. തുരുത്തേല്‍, ബൈജു കൊല്ലംപറമ്പില്‍, ബിന്ദു മനു, നീന ജോര്‍ജ് ചെറുവള്ളിയില്‍, തോമസ് പീറ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു... കില ഫാക്കള്‍റ്റികളായ ജോസ് എബ്രഹാം, ജെസ്ന ജെയിംസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി..
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments