Latest News
Loading...

ഈരാറ്റുപേട്ട-വാഗമൺ റോഡ് : നടപടി സ്വാഗതാർഹം : ഷോൺ ജോർജ്

 ഈരാറ്റുപേട്ട - വാഗമൺ റോഡ് നിർമ്മാണത്തിൽ വീഴ്ചവരുത്തിയ നിലവിലെ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പ്രവർത്തി റീ-ടെൻഡർ ചെയ്ത നടപടി സ്വാഗതാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു.



.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ഷോൺ ജോർജ് നൽകിയ ഹർജിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഈ മാസം പത്തിന് കോടതി പരിഗണിക്കും.

 നിലവിൽ 2021-ൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ടെൻഡർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ റോഡിന്റെ നിലവിലെ അവസ്ഥ അന്നത്തേതിലും ദയനീയമായതിനാൽ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് ഗുണകരമാകുമെന്നും ഈ ആവശ്യം ഉന്നയിച്ച് പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർക്ക് കത്ത് നൽകിയതായും ഷോൺ അറിയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments