Latest News
Loading...

സി.പി.ഐ.എം. പ്രസ്താവന ജാള്യത മറയ്ക്കാൻ : അഡ്വ.ഷോൺ ജോർജ്

 എൽഡിഎഫ് സർക്കാരിന്റെയും എംഎൽഎയുടെയും കഴിവുകേട് മൂലം ഈരാറ്റുപേട്ട - വാഗമൺ റോഡ് നിർമ്മാണം വൈകുന്നതിലുള്ള ജാള്യത മറച്ചുവയ്ക്കാനാണ് മുൻ എം.എൽ.എ. പിസി ജോർജിനും തനിക്കുമെതിരെ സി.പി.ഐ.എം. പ്രസ്താവനകളുമായി മുന്നോട്ടു വന്നിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

 റോഡിനെ സംബന്ധിച്ച കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രം പറയുന്ന സി.പി.ഐ.എം. ഈ കഴിഞ്ഞ രണ്ടു വർഷക്കാലമാണ് റോഡ് ഇത്രയും ശോചനീയമായതെന്ന എന്ന കാര്യം വിസ്മരിക്കരുത്. അതിനുമുമ്പ് എല്ലാ കാലത്തും റോഡ് ഗതാഗതയോഗ്യമാക്കുന്നതിൽ പിസി ജോർജ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം തന്നെ ഈ പത്ത് വർഷത്തിൽ ഏഴു വർഷത്തോളമായി കേരളം ഭരിക്കുന്നത് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരും പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നത് സി.പി.ഐ.എം മന്ത്രിമാരുമാണെന്ന കാര്യം ജനങ്ങൾക്ക് അറിയാമെന്ന് സി.പി.ഐ.എം. മറക്കരുത്.

 

.2017-ൽ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചെങ്കിലും പിന്നീടുള്ള നാല് വർഷക്കാലം ഈ റോഡിന്റെ നിർമ്മാണം എങ്ങനെയും തടസ്സപ്പെടുത്തുന്നതിനാണ് പ്രാദേശിക സി.പി.ഐ.എം നേതൃത്വവും കേരള കോൺഗ്രസ് മാണി വിഭാഗവും ശ്രമിച്ചത്.

 2022 ഓഗസ്റ്റ് 24 ന് കരാർ കാലാവധി കഴിഞ്ഞിട്ടും പഴയ കരാറുകാരനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ നാല് മാസത്തോളം പദ്ധതിയ്‌ക്ക് യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്‌ക്ക് കത്ത് നൽകിയിട്ടും നടപടി വൈകിയതിനാലാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിൽ നിന്നും ശക്തമായ പ്രതികരണം ഉണ്ടാവുകയും സർക്കാരിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായതിനാലുമാണ് റീ - ടെൻഡർ നടപടികൾ വേഗത്തിലായത്.

 സിപിഐഎമ്മും എംഎൽഎയും സംരക്ഷിക്കാൻ ശ്രമിച്ച പഴയ കരാറുകാരനെ സംരക്ഷിക്കാൻ കഴിയാത്തതിനുള്ള ദുഃഖമാണ് സി.പി.ഐ.എം. പ്രസ്താവനയ്ക്ക് പിന്നിൽ. സർക്കാരിനെതിരെ സമരം ചെയ്യുന്ന സമരസമിതിക്ക് പിന്തുണ നൽകിയ എം.എൽ.എയുടെ നിലപാടാണോ സി.പി.ഐ.എമ്മിനെന്ന്‌ അറിയാൻ ആഗ്രഹമുണ്ട്. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുവാൻ നിയമപരമായും രാഷ്ട്രീയപരമായും ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഷോൺ ജോർജ് പറഞ്ഞു..


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments