Latest News
Loading...

സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ പ്രതിഷേധം

പാലായിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ മിനച്ചിൽ നദീസംരക്ഷണ സമിതി പാലാ വൈ എം സി എ ഹാളിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. മുൻപ് ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ നൽകിയ പരാതികളിന്മേൽ പോലീസ് അധികാരികൾ കാട്ടിയ തികഞ്ഞ നിസ്സംഗതയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാവുന്നതിന് കാരണമെന്ന് യോഗം വിലയിരുത്തി. സി.സി.ടിവി ക്യാമറകളിലൂടെ ഇത്തരം ഒരു വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തിയെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തി ഉടൻതന്നെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. 

.ഡോ. എസ് രാമചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി സിജി ടോമി വിഷയ അവതരണം നടത്തി. പ്രദേശവാസിയും മീനച്ചിലാർ കാവൽമാടം പ്രാദേശിക ഘടകം ചുമതലക്കാരനും ആയ ശ്രീ റോണി എം ജോർജ് മനയാനി അനുഭവങ്ങൾ വിശദീകരിച്ചു. സെപ്റ്റിക് ടാങ്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ബോധവൽക്കരണവും, വിഷയത്തിൽ പൊതുജന ജാഗ്രത ഉയർത്തിക്കൊണ്ടുവരുന്നതും, കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മുൻസിപ്പൽ അധികാരികളെ നിർബന്ധിക്കുന്നതും, പോലീസ് അധികാരികളുടെ കെടുകാര്യസ്ഥത ക്കെതിരെ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ ആലോചിക്കുന്നതും, സെപ്റ്റിക് ടാങ്ക് മാലിന്യ നിർമ്മാർജ്ജനത്തിൽ ഏർപ്പെടുന്ന ഏജൻസികളെ കൂടുതൽ നിരീക്ഷണത്തിൽ കൊണ്ടുവരുക, കൂടുതൽ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഔദ്യോഗിക തലത്തിൽ ഉന്നയിക്കുന്നതും യോഗം ചർച്ച ചെയ്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments