Latest News
Loading...

കോട്ടയവും തിരുവനന്തപുരവും ക്വാർട്ടറിൽ


കൊല്ലപ്പള്ളി: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗത്തിൽ കോട്ടയം, തിരുവനന്തപുരം, ഇടുക്കി, തൃശൂർ ടീമുകൾ ക്വാർട്ടർ ഫൈനലിൽ ഇടം നേടി. വനിതാ വിഭാഗത്തിൽ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ടീമുകളും ക്വാർട്ടർ ഫൈനലിൽ കടന്നു.
 
രാവിലെ നടന്ന പുരുഷവിഭാഗം മത്സരത്തിൽ പത്തനംതിട്ട നേരിട്ടുള്ള സെറ്റുകൾക്കു വയനാടിനെ തറപറ്റിച്ചു. സ്കോർ: 25-7, 25-17, 25-13.



വനിതാ വിഭാഗത്തിലും വയനാടിന് തോൽവി നേരിട്ടു. കോഴിക്കോടാണ് വയനാടിനെ കീഴടക്കിയത്. സ്കോർ: 21-25, 25-11, 25-17, 25-14.

പുരുഷവിഭാഗത്തിൽ തൃശൂർ, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, പത്തനംതിട്ട, വയനാട്, എറണാകുളം, കാസർകോഡ് ടീമുകളും വനിതാ വിഭാഗത്തിൽ പാലക്കാട്, കോട്ടയം, മലപ്പുറം, തൃശൂർ, പത്തനംതിട്ട, കാസർകോഡ്, കണ്ണൂർ, ആലപ്പുഴ ടീമുകളും നാളെ ഏറ്റുമുട്ടും.

കൊല്ലപ്പള്ളിയിലെ പഞ്ചായത്ത് സ്റ്റേഡിയത്തിലും കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിലുമാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments