Latest News
Loading...

പാരമ്പര്യത്തിന്റെ പ്രൗഢിയിൽ രാക്കുളിത്തിരുന്നാൾ

പാലാ : ഈശോമിശിഹായുടെ ദനഹാത്തിരുന്നാളിനോടനുബദ്ധിച്ച് പാലാ വലിയ പള്ളിയിൽ രാക്കുളിത്തിരുന്നാൾ ആചരിച്ചു. SMYM സംഘടനയുടെ ആഭിമുഖ്യത്തിൽ നിരവധി യുവജനങ്ങൾ പ്രാർത്ഥനാപൂർവം പാലാ ഭദ്രാസനപ്പള്ളിയ്ക്ക് മുൻപിലുള്ള രാക്കുളിക്കടവിൽ ആചാരക്കുളി നടത്തി.

 തിരഞ്ഞെടുക്കപ്പെട്ട യുവജന പ്രതിനിധികൾ വെള്ള വസ്ത്രം ധരിച്ച് , തിരികളേന്തി, പ്രദക്ഷിണമായാണ് കടവിലേയ്ക്ക് പോയത്. നൂറ്റാണ്ടുകളായി തുടർന്ന് പോന്നിരുന്ന 'രാക്കുളി' പലവിധ കാരണങ്ങളാൽ ഇടക്കാലത്തു  നിന്നുപോവുകയും, പിന്നീട് അടുത്ത കാലത്ത് പുന:സ്ഥാപിക്കപ്പെടുകയും ചെയ്തു. 

രാത്രിയിൽ കുളിച്ച് പള്ളിയിൽ ശുദ്ധമായി പ്രവേശിക്കുന്നതിനെ 'രാക്കുളി' അർത്ഥമാക്കുന്നു. ജനുവരി 5 വൈകുന്നേരം റംശാ നമസ്കാരത്തോടെയാണ് മാർത്തോമ്മാ നസ്രാണികൾ ദനഹായിലേയ്ക്ക് പ്രവേശിച്ചിരുന്നത്.

പാലാ വലിയ പള്ളിയിലെ രാക്കുളി ആചരണത്തിന് SMYM പാലാ ഫൊറോന ഡയറക്ടർ ഫാ. ദേവസ്യാച്ചൻ വട്ടപ്പലം, പ്രസിഡന്റ് സാൻജോ പി. ചാക്കോ , SMYM കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് ജോസുകുട്ടി, അഡ്വ. സാം സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. SMYM പാലാ രൂപതാ ഡയറക്ടർ റവ.ഫാ.മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ് തോമസ് കാട്ടാമ്പാക്ക് , മറ്റ് രൂപതാ ഭാരവാഹികളും സന്നിഹിതരായിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments