അംഗന്‍വാടി ഉ്ദഘാടനത്തിനായി പൂട്ടുപൊളിച്ചുവെന്നത് വ്യാജമായ ആരോപണം മാത്രമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍. വിചിത്രമായ വാദമാണ് പഞ്ചായത്ത് ഭരണസമിതി ഉന്നയിക്കുന്നത്. പതിനൊന്നരയക്ക് ശേഷമാണ് കെട്ടിടം ഉദ്ഘാടനം നടത്തിയത്. അതിന് മുന്‍പ്തന്നെ അംഗന്‍വാടിയുടെ പൂട്ട് തകര്‍ത്തുവെന്ന് ആരോപിച്ചാണ് അടിയന്തിര പഞ്ചായത്ത് കമ്മറ്റിയ്ക്ക് നോട്ടീസ് നല്കിയത്.
പഞ്ചായത്തിന്റെ കെട്ടിടത്തിന് നാശനഷ്ടം വരുത്തിയെന്നാണ് ആരോപിക്കുന്നത്. ഒരു കോണ്‍ഗ്രസ് അംഗം യോഗത്തില്‍ പങ്കെടുക്കാത്തത് യുഡിഎഫിനുള്ളിലെ വിയോജിപ്പാണ് വ്യക്തമാക്കുന്നത്. ഇന്നലത്തെ ഉദ്ഘാടനം യുഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കേസ് കൊടുക്കുമെന്ന് പറയുന്നത് വലിയ തമാശയായാണ് തോന്നുന്നതെന്നും ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments