Latest News
Loading...

പ്രസാദ് കുരുവിള ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ്

ഇന്ത്യന്‍ ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റായി പ്രസാദ് കുരുവിള  നിയമിതനായി. ലഹരിവിരുദ്ധ പ്രവര്‍ത്തനമേഖലയിലെ കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് പ്രസാദ് കുരുവിളയ്ക്ക് ദേശീയ കൗണ്‍സില്‍ പുതിയ സ്ഥാനലബ്ദി നല്‍കിയത്.

ദീര്‍ഘകാലം കേരള കത്തോലിക്കാ സഭയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ സംസ്ഥാന സെക്രട്ടറിയായും, വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സാമൂഹ്യ പൊതുപ്രവര്‍ത്തനത്തിനും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ബിഷപ് മാക്കീല്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള പ്രസാദ് കുരുവിള യു.ജി.സി. അംഗീകൃത കൗണ്‍സിലര്‍ കൂടിയാണ്. ബീഹാര്‍, ഗോവ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പഠനവും, പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.
 രാജ്യത്തുടനീളം പ്രവര്‍ത്തന മേഖലകളുള്ള ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്റെ ലഹരിവിരുദ്ധ വിഭാഗമാണ് ആന്റി നാര്‍കോട്ടിക് മിഷന്‍.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments