Latest News
Loading...

അനുഗ്രഹ നിമിഷങ്ങളുമായി പ്രദിക്ഷണ സംഗമം

പനച്ചിപ്പാറയിൽ ഇന്നലെ അനുഗ്രഹത്തിന്റെ നിമിഷമായിരുന്നു. അരുവിത്തറ പൂഞ്ഞാർ ഫൊറോനകളിൽ നിന്നും മണിയംകുന്ന് പള്ളിയിൽ നിന്നും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണ സംഗമത്തിൽ ജാതിമതഭേദമന്യേ അനേകം ആളുകൾ പങ്കെടുത്തു. 

തിരുസ്വരൂപങ്ങളുടെ മുൻപിലായി അൻപതോളം കൊച്ചുകുട്ടികൾ മാലാഖമാരുടെ വേഷത്തിൽ അണിനിരന്നപ്പോൾ സ്വർഗ്ഗീയ അനുഭവം പകർന്നു. പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി പ്രൊഫസർ റെ. ഡോ. തോമസ് പാറക്കൽ അച്ചൻ വചന സന്ദേശം നൽകി. ലദീഞ്ഞിനുo ആശീർവാദത്തിനും ശേഷം ആകാശവിസ്മയവും ഉണ്ടായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments