Latest News
Loading...

നാടിന് ഉത്സവമായി വിവിധ പദ്ധതികളു ടെ ഉദ്ഘാടനവും, സ്വീകരണവും

 പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 14ാം വാർഡിൽ മുക്കുഴി-മുരിങ്ങപ്പുറം ഭാഗങ്ങളിൽ നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുൻ എം.എൽ .എ PC ജോർജിനുള്ള സ്വീകരണ സമ്മേളനവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു അത്യാലിൽ നിർവ്വഹിച്ചു, മുൻ എം.എൽ.എ PC ജോർജ്, വാർഡ് മെമ്പർ അനിൽ കുമാർ മഞ്ഞപ്ളാക്കൽ, പഞ്ചായത്തംഗങ്ങളായ പി.ജി ജനാർദ്ദനൻ, ആനിയമ്മ സണ്ണി, സജി സിബി, സജി കദളിക്കാട്ടിൽ, MEUC ബാങ്ക് ചെയർമാൻ കെ.എഫ് കുര്യൻ കളപ്പുരയ്ക്കപറമ്പിൽ, എൽസമ്മ ടോമി,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലമോഹനൻ ,പ്രകാശ് കിഴക്കേത്തോട്ടം, ബീന ബെന്നി എന്നിവർ പങ്കെടുത്തു, സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറ് കണക്കിന് പ്രദേശവാസികളാണ് ഈ ആഘോഷത്തിൽ പങ്കുചേരാനെത്തിയത്,
   

മുൻ എം.എൽ.എ PC ജോർജിൻ്റെ 2019- 2020 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപാ അനുവദിച്ച് നിർമ്മിച്ച മുക്കുഴിപാലം, 15 ലക്ഷം രൂപയുടെ അപ്രാച്ച് റോഡ് ,20 ലക്ഷം രൂപായുടെ തൊട്ടിപ്പാറ-മുരിങ്ങപ്പുറം റോഡ് സംരക്ഷണഭിത്തി, 45 ലക്ഷം രൂപയുടെ വിവിധ റോഡ് കോൺക്രീറ്റുകൾ, എന്നിവയാണ് ഉദ്ഘാടനം നടത്തിയത് .

   മുക്കുഴി പാലം തുറന്ന തോട് കൂടി നൂറ് കണക്കിന് കുടുബങ്ങൾക്ക് വീട്ട് മുറ്റത്ത് വാഹനമെത്തുക എന്ന ഒരു വലിയ സ്വപ്നമാണ് സാക്ഷാൽക്കരിച്ചിരിക്കുന്നത്, അതോടൊപ്പം കുന്നോന്നിയിൽ നിന്ന് പാ താമ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൂഞ്ഞാറിലെത്താതെ പാതാമ്പുഴക്ക് പോകാനുള്ള എളുപ്പ മാർഗ്ഗവുമാണ്, അതു വഴി 2 കിലോമീറ്ററോളം ലാഭിക്കാനുമാകും.

   വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ അനുവദിച്ചതിന് മുൻ എം.എൽ എ PC ജോർജിനും, വാർഡ് മെമ്പർ മഞ്ഞപ്ളാക്കലിനും പ്രദേശവാസികൾ സ്വീകരണവും നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments