Latest News
Loading...

ഈരാറ്റുപേട്ട നഗരോൽസവം സാംസ്‌കാരിക ഘോഷയാത്ര നടത്തി

ഈരാറ്റുപേട്ട  നഗരസഭയും വ്യാപാരി വ്യവസായ ഏകോപന സമിതിയും സംയുക്തമായി നടത്തുന്നതും 11 ദിവസം നീണ്ട് നിൽക്കുന്ന ഈരാറ്റുപേട്ട നഗരോത്സവത്തിന്റെ മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്ര ഈരാറ്റുപേട്ട നഗരത്തിൽ നടത്തി . വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാരൂപങ്ങൾ ടാബ്ലോകൾ കേരള സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വേഷ വിതാനങ്ങൾ അടങ്ങുന്നതും വിവിധ സാമൂഹിക സാംസ്‌കാരിക സാമൂഹിക സംഘടനകളുടേ പ്രാധിനിത്യവും വാദ്യമേളങ്ങളും സാംസ്‌കാരിക ഘോഷയാത്രക്ക് കൊഴുപ്പേകി . 


ഈരാറ്റുപേട്ട പി എം.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും ജന പ്രതിനിധികളും പൊതു പ്രവർത്തകരും , അംഗൻവാടി പ്രവർത്തകർ , ആശ വർക്കേഴ്സ് , ഹരിത കർമ സേന , കുടുംബശ്രീ പ്രവർത്തകർ അടക്കം . ആയിരങ്ങൾ അണിചേർന്നു . 

സാംസ്കാരിക റാലി - വീഡിയോ

അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചെയർമാൻ സുഹ്‌റ അബ്‌ദുൽകാദർ , ബ്ലോക്ക്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, ജനറൽ . കൺവീനർമാരായ അഡ്വ.മുഹമ്മദ്‌ ഇല്ല്യാസ് , എ എം.എ ഖാദർ, ചീഫ് കോർഡിനേറ്റർ സിറാജ് വി എം ,മുൻസിപ്പൽ കൗൺസിലർമാരായ . പി.എം അബ്‌ദുൽകാദർ ,അൻസർ പുള്ളോലിൽ,സുനിത ഇസ്മായിൽ , ഡോ. സഹ്ല ഫിർദൗസ്, ഫാസില അബ്സാർ, പി.ആർ ഫൈസൽ,അനസ് പാറയിൽ , ഹബീബ് കപ്പിത്തൻ , സജീർ ഇസ്മായിൽ ,റിയാസ് പ്ലാമൂട്ടിൽ , എസ്.കെ നൗഫൽ , നൗഫിയ ഇസ്മായിൽ ,സിയാദ് , ഷെരീഫ് കണ്ടത്തിൽ , റാഷിദ് ഖാൻ , ഷബീബ് ഖാൻ , എ.എം.എസമദ് ,ഹക്കീം പുതുപ്പറമ്പിൽ , റസീം മുതുകാട്ടിൽ , കെ എ മുഹമ്മദ്‌ അഷ്‌റഫ്‌ കാരക്കാട് , അനസ് നാസർ , അഡ്വ.. വി. പി നാസർ , മാഹിൻ തലപ്പള്ളിൽ , റഫീഖ് പട്ടരുപറമ്പിൽ ,തുടങ്ങിയവർ സാംസ്‌കാരിക ഘോഷയാത്രക്ക് നേതൃത്വം നൽകി .


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments