Latest News
Loading...

നഗരസഭാ വനിതാ ഹോസ്റ്റൽ ഏറ്റെടുക്കുവാൻ തയ്യാർ - പെണ്ണമ്മ ജോസഫ്

പാലാ: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന പാലാ നഗരസഭയുടെ വനിതാ ഹോസ്റ്റൽ ആവശ്യമായ അറ്റകുറ്റപണികൾ നടത്തി ഏല്പിച്ചാൽ ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടെ
നടത്തുവാൻ തയ്യാറാണെന്ന് വനിതാ വികസന കോർപ്റേഷൻ ഭരണസമിതി അംഗം പെണ്ണമ്മ ജോസഫ് പറഞ്ഞു.

പാലാ നഗരപ്രദേശത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കായി എത്തുന്ന വനിതകൾക്ക് കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യo ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയായ നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് അവർ പറഞ്ഞു.
വനിതാ വികസന കോർപ്പറേഷൻ ഇപ്പോൾ നിരവധി പട്ടണങ്ങളിൽ ഹോസ്റ്റലുകൾ വിജയകരമായി പ്രവർത്തിപ്പിച്ചു വരുന്നുണ്ട്.

 
കോർപ്പറേഷൻ റീജണൽ മാനേജരോടൊപ്പം
പാലാ നഗരസഭയുടെ അടഞ്ഞുകിടക്കുന്ന ഹോസ്റ്റലിൽ എത്തി മൂന്ന് തവണസംയുക്ത പരിശോധന നടത്തിയിരുന്നു. അറ്റകുറ്റപണികൾ തീർത്ത് നൽകിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭയെ അറിയിച്ചിരുന്നുവെന്നും പെണ്ണമ്മ ജോസഫ് പറഞ്ഞു. കോർപ്പറേഷൻ്റെ " വനിതാ മിത്ര " പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുക.

ഭക്ഷണ സൗകര്യത്തോടെയും ഇൻറർ വ്യൂ ,മററ് യാത്രാ അവശ്യങ്ങളുമായി എത്തുന്നവർക്കുംചുരുങ്ങിയ സമയത്തേക്കും കൂടി താമസ സൗകര്യം ലഭ്യമാക്കും വിധവുമാണ് ക്രമീകരണം ഏർപ്പെടുത്തുക.ഈ കെട്ടിടത്തിൽ മറ്റു സ്ഥാപനങ്ങൾ ഉണ്ടാവാൻ പാടില്ല. വാർഡൻ, കുക്ക്, സെക്യൂരിറ്റി ജീവനക്കാരെ കോർപ് റേഷൻ നിയമിക്കും.നഗരസഭയ്ക്ക് പി.ഡബ്ല്യു.ഡി നിശ്ചയിക്കുന്ന വാടകയും നൽകും.


പാലായിൽ വനിത ഹോസ്റ്റൽ നടപ്പാക്കുന്നതിലേക്ക് വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസകുട്ടിയും മാനേജിംഗ് ഡയറക്ടർ വി.സി.ബിന്ദുവും സഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. സ്ഥലസൗകര്യം ലഭ്യമാക്കിയാൽ മററ് പട്ടണങ്ങളിലും വനിതാ മിത്ര ഹോസ്റ്റലുകൾ സ്ഥാപിക്കുവാൻ താത്പര്യമുണ്ടന്ന് പെണ്ണമ്മ ജോസഫ് അറിയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments