ഇങ്ങോട്ട് ആക്രമിച്ചാൽ തിരിച്ചും ആക്രമിക്കണമെന്ന് പിസി ജോർജ് . അടിച്ചാൽ തിരിച്ചടിക്കണം. ആക്രമിച്ചവരെ വീട്ടിൽ കിടത്തി ഉറക്കില്ല എന്ന സ്ഥിതി വന്നാൽ മാത്രമ ജീവിക്കാൻ ആകൂ എന്നതാണ് അവസ്ഥ. പിണറായി ഭരണത്തിൻ കീഴിൽ ആക്രമിച്ചാൽ തിരിച്ച് ആക്രമിക്കണമെന്ന് പറയേണ്ടി വരുന്നത് ഗത്യന്തരമില്ലാതെ ആണെന്നും പിസി ജോർജ് പാലായിൽ പറഞ്ഞു. ടിംബർ മാർച്ചിന്റെ അസോസിയേഷൻ ഭാരവാഹികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പാലായിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ് . ഡിവൈഎഫ്ഐ ആണെന്നും പറഞ്ഞ് കുറെ ചന്തകൾ എന്തിനും ഇറങ്ങി തിരിച്ചാൽ കണ്ടുകൊണ്ടിരിക്കാൻ ആവില്ലെന്നും പിസി ജോർജ് പറഞ്ഞു.
മൈക്ക് കെട്ടി തട്ടിക്കളയും എന്നു പറഞ്ഞാൽ പോരാ. പോക്രിത്തരം കാണിക്കുന്നവരെ നേരിടാനുള്ള തന്റേടം പാലാക്കാർക്ക് വേണമെന്ന് പിസി ജോർജ് പറഞ്ഞു. പാലാ ബിഷപ്പിനെതിരെ ഒരുപറ്റം ഈരാറ്റുപേട്ടക്കാർ വന്ന് തെറി വിളിച്ചപ്പോൾ ഒറ്റപ്പാലക്കാരനും തിരിഞ്ഞു നോക്കിയില്ല. അവരെ നേരിടാൻ ബിജെപിക്കാർ മാത്രമാണ് എത്തിയതെന്നും പിസി ജോർജ് പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടന്ന പിതാവിനെ കാണാൻ എത്തിയ മകനെ പോലീസിനു മുന്നിലിട്ടാണ് മർദ്ദിച്ചത്. എന്തിനാണ് ഇങ്ങനെ ഒരു പോലീസ് എന്നും പിസി ജോർജ് ചോദിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments