Latest News
Loading...

ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയ്ക്ക് ഭരണങ്ങാനം പഞ്ചായത്ത്

അംഗന്‍വാടിയുടെ പൂട്ടുപൊളിച്ച് ഉദ്ഘാടനം നടത്തിയെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് അംഗം  രാജേഷ് വാളിപ്ലാക്കലിനെതിരെ നടപടിയ്ക്ക് ഭരണങ്ങാനം പഞ്ചായത്ത് കമ്മറ്റി തീരുമാനം. പ്രതിപക്ഷ വിയോജിപോടെയാണ് കതീരുമാനം. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ പോലീസിനും കളക്ടര്‍ക്കും അടക്കം ഉന്നതസ്ഥാനങ്ങളില്‍ പരാതി നല്കാനാണ് കമ്മറ്റി തീരുമാനമെടുത്തത്. 



തിങ്കളാഴ്ച രാവിലെ 11ന് നടന്ന അടിയന്തിര പഞ്ചായത്ത് കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അതേസമംയ, ഭരണ നേതൃത്വത്തിന്റെ നിലപാടില്‍ വിയോജനം രേഖപ്പെടുത്തി പ്രതിപക്ഷാംഗങ്ങളായ സുധ ഷാജി, അനു ബാബു, ജോസുകുട്ടി അമ്പലമറ്റം, ജെസ്സി ജോസഫ് എന്നിവര്‍ യോഗം ബഹിഷ്‌കരിച്ചു. ഭരണപക്ഷം വെറുതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. 

വീഡിയോ കാണാം: Facebook  YouTube 

പ്രവിത്താനത്തെ അംഗന്‍വാടി ഉ്ദഘാടനം ഇതിനോടകം വലിയ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. യുഡിഎഫ് കേരള കോണ്‍ഗ്രസ് എം പോരിന്റെ അവസാനത്തെ ഉദാഹരണമാണ് ഭരണങ്ങാനത്തെ ഉദ്ഘാടനമാമാങ്കം. പരിപാടികളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം എംഎല്‍എ നേരത്തെ തന്നെ ഉന്നയിക്കുന്നതുമാണ്. #ായരാഴ്ച പ്രഖ്യാപിച്ച ഉദ്ഘാടനയോഗത്തില്‍ എംഎല്എയെ ഉള്‍പ്പെടുത്തിയിരുന്നുമില്ല.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments