Latest News
Loading...

ബൈപ്പാസിലെ കുപ്പിക്കഴുത്തിന്റെ പിരിമുറുക്കത്തിന് പരിഹാരം

 കുപ്പിക്കഴുത്തിന്റെ പിരിമുറുക്കം പരിഹരിച്ച് മാണി സി.കാപ്പൻ എംഎൽഎ . ഇതോടെ   പാലാ ബൈപാസിലൂടെ ഉള്ള  യാത്ര  സുഗമമാകും. മരിയൻ ജംഗ്ഷനിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികളും ആരംഭിച്ചു.

 പാലാ ബൈപാസ് നിർമാണത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ  പൊളിച്ചുമാറ്റി തുടങ്ങി.   പാലാ ബൈപാസ് ളാലം പള്ളി ജംക്‌ഷൻ മുതൽ സിവിൽ സ്റ്റേഷൻ ജംക്‌ഷൻ വരെയുള്ള ഭാഗത്ത് ടാറിങ്  പൂർത്തിയായി കൊണ്ടിരിക്കുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ബൈപാസ് പൂർത്തീകരണം. 

.2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദേശം സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല. 2020 മാർച്ച് 5നു മാണി സി.കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് ഓഗസ്റ്റിൽ തുക അനുവദിച്ചു. ബൈപ്പാസ് നിർമ്മാണം പൂർത്തീകരണത്തിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറയുന്നു എന്നും എംഎൽഎ പറഞ്ഞു. 
. ബൈപാസിന്റെ ബാക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾക്കു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മരിയൻ ജംഗ്ഷനിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികളും ആരംഭിച്ചു.ബൈപാസ് ടാറിങ് നിർമ്മാണം പ്രവർത്തങ്ങൾ MLA മാണി സി കാപ്പൻ വിലയിരുത്തി., advt സന്തോഷ്‌ മണർകാട്, മൈക്കിൽ കാ വുകാട്ട്, ജോസ് വേരനാനി, എംപി കൃഷ്ണൻ നായർ, ടെൻസൺ വലിയകാപ്പിൽ, ജിമ്മി ജോസഫ്, അണ്ണൻ പ്രശാന്ത്, ടോം നല്ല നിരപ്പെൽ, തങ്കച്ചൻ മുളക്കുന്ന് എന്നിവർ എംഎൽഎയ്ക്കൊപ്പം സ്ഥലം സന്ദർശിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments