Latest News
Loading...

പാലായിൽ വണ്ടിയിടിച്ചിട്ടത് കല്ലറ സ്വദേശിനിയെ

പാലായിൽ മരിയൻ ആശുപത്രിയ്ക്ക് സമീപം കാർ ഇടിച്ചുതെറിപ്പിച്ചത് കല്ലറ സ്വദേശിനിയെ. കല്ലറ സ്വദേ ശിനി സ്നേഹ ഓമനക്കുട്ടനാണ് (22) അപകടത്തിൽ പരിക്കേറ്റത്. പാലാ മരിയൻ ആശുപത്രിയിൽ ഇന്റർവ്യൂ വിനായി എത്തിയതായിരുന്നു സ്നേഹ

ചൊവ്വാഴ്ച ഉച്ചയക്ക് ഒന്നരയോടെയായിരുന്നു അപകടം. ആശുപത്രി ഭാഗത്ത് നിന്നും വന്ന സ്നേഹ ബൈ പ്പാസ് റോഡിന് കുറുകെ കടക്കവെ ബൈപ്പാസിലേയ്ക്ക് കടന്ന സെലേറിയോ കാർ സ്നേഹയെ ഇടിക്കുക യായിരുന്നു. വാഹനം മുന്നോട്ട് കയറ്റി നിർത്തിയശേഷം നിർത്താതെ പോയി.


പെൺകുട്ടിയുടെ തോളിന് പരിക്കുണ്ട്. പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്നേഹ ആശുപത്രി വി ട്ട് വീട്ടിലേയ്ക്ക് പോയി. കുട്ടി പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വി വരം. ഇന്ന് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പോലീസ് നടപടികൾ വൈകുക യാണെന്ന് ആക്ഷേപമുയർന്നു.


അതേസമയം, ബുധനാഴ്ച 11 മണിയോടെയാണ് അപകടം സംബന്ധിച്ച വിവരം തങ്ങൾക്ക് ലഭിച്ചതെന്നാണ് പാലാ പോലീസ് പറയുന്നത്. വിവരം ലഭിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ വനിതാ ഉ ദ്യോഗസ്ഥയെ അയച്ചതായും വാഹനവും ഉടമയെയും കണ്ടെത്താൻ ശ്രമങ്ങൾ തുടങ്ങിയെന്നും പാലാ പോ ലീസ് വ്യക്തമാക്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments