Latest News
Loading...

വൺഡേ ഓപ്പൺ ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചു

 അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൺഡേ ഓപ്പൺ ചെസ്സ്ടൂർണമെൻറ് 15.1.20 23 ഞായർ ഗ്രന്ഥശാല ഹാളിൽ നടന്നു ഗ്രന്ഥശാല പ്രസിഡൻറ് ബി ശശികുമാറിന്റെ അധ്യക്ഷതയിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എം കെ വിശ്വനാഥൻ സ്വാഗതം ആശംസിച്ചു.

ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമേശ് ബി വെട്ടിമറ്റം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി ആർ വിഷ്ണുരാജ്, രഞ്ജിത്ത് എം ആർ ഗ്രന്ഥശാല കമ്മിറ്റി അംഗം A Nഹരിഹര അയ്യർ തുടങ്ങിയവർ സംസാരിച്ചു അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഇൻറർനാഷണൽ ആർ ബീറ്റർ ജിസ്മോൻ മാത്യുവിനെ ആദരിച്ചു .

സമാപന സമ്മേളനം ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എംകെ വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉദ്ഘാടനവും സമ്മാനദാനവും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ നോമ്പിൾ നിർവഹിച്ചു ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ സ്വാഗതം ആശംസിച്ചു 

ആശംസകൾ അർപ്പിച്ചുകൊണ്ട് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു അജി പി കെ ഷിബുകുമാർ വിനോദ് കുമാർ പി എ , ഡി വിലാസിനി അമ്മ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി KKസുരേഷ് കുമാർ ഇൻറർനാഷണൽ ആർബീറ്റർ ജിസ്മോൻ മാത്യു ലൈബ്രേറിയൻ ഷൈനി പ്രദീപ് നന്ദി രേഖപ്പെടുത്തി കൊണ്ട് ടൂർണമെന്റ് കോഡിനേറ്റർ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments