Latest News
Loading...

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നതായി തിരുവഞ്ചൂർ

വാര്‍ത്തയുടെ സ്പ്ന്ദനങ്ങള്‍ നൊടിയിടയില്‍ ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും ഓണ്‍ലൈന്‍ മീഡിയയ്ക്ക് സഹായകരമാവുന്ന സമീപനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. മലയാളം ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം നാഗമ്പടം കൊശമറ്റം ടവറില്‍ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. 



ഗ്രാസ് റൂട്ട് ലെവലില്‍, ജനങ്ങള്‍ക്കൊപ്പം സംവദിക്കുന്നവരാണ് ഓണ്‍ലൈന്‍ രംഗത്തുള്ളത്. മാനേജ്‌മെന്റും റിപ്പോര്‍ട്ടര്‍മാരും എല്ലാം അവരവര്‍ തന്നെയാകുമ്പോള്‍ ഉത്തരവാദിത്വം വര്‍ധിക്കുകയും കൂടുതല്‍ സത്യസന്ധമായ വര്‍ത്തകള്‍ പുറത്തുവരികയും ചെയ്യും. മുഖ്യധാര മാധ്യമങ്ങള്‍ കൈവിട്ട വാര്‍ത്തകള്‍ ഓണ്‍ലൈന്‍മീഡിയ ഏറ്റെടുക്കുകയും അവ മറ്റ് മാധ്യമങ്ങള്‍ക്ക് ചെയ്യേണ്ടിവരികയും ചെയ്ത സംഭവങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്നും എംഎല്‍എ പറഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വയം മാധ്യമപ്രവര്‍ത്തനരംഗത്തേയ്ക്ക് വന്നവരാണ്. 

ടെക്‌നോളജിയുടെ പുതിയ കാലത്ത് ഓണ്‍ലൈന്‍ മാധ്യമസ്ഥാപനങ്ങളെയും അംഗീകരിക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനും ഗവര്‍മെന്റുകള്‍ തയാറാകണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. വലിയ മുതല്‍മുടക്കില്ലാതെ തന്നെ പ്രവര്‍ത്തിക്കാനാകുന്നു എന്നതാണ് ഓണ്‍ലൈന്‍ മേഖലയുടെ ഗുണം. ബുദ്ധിശക്തിയും പ്രയത്‌നശീലവുമാണ് ഏറ്റവും വലിയ മുതല്‍ക്കൂട്ട്. വിവിധ ജില്ലകളിലെ സമാനമനസ്‌കരെ കോര്‍ത്തിണക്കിയ മലയാളം ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഏ കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഫലകം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമേഷ് കുമാര്‍, ജോവന്‍ മധുമല, അനുപ് , ബിനു, ഉദയകുമാര്‍, അഖിലേഷ്, ചാള്‍സ് ചാമത്തില്‍, തങ്കച്ചന്‍ പാലാ, അനീഷ്, ഷൈജു, ലിജോ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments