Latest News
Loading...

പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടനാ രൂപീകരണവും നാളെ

 സംസ്ഥാന സഹകരണ യൂണിയന്റെ അഭിമുഖ്യത്തിൽ സഹകരണ കോളേജുകളിലെയും പരിശീലന കേന്ദ്രങ്ങളിലെയും പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും സംഘടനാ രൂപീകരണവും നാളെ (29/1/23)പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് 10 മണിക്ക് നടക്കും . സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യ സംഗമമാണിത്.

     സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മറ്റി അംഗം കെ. എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും , 

കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ N വിജയകുമാർ , കോട്ടയം ജില്ലയിലെ വിവിധ സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ ജോൺസൺ പുളിക്കിയിൽ , അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ , പി. ഹരിദാസ് , അഡ്വ. ജോസഫ് ഫിലിപ്പ് , കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ശശിധരൻ നായർ എം.എസ്., സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഉണ്ണികൃഷ്ണൻ നായർ കെ. പി. , ഷെമീർ വി. മുഹമ്മദ് , ജിബു ജോർജ് , രാജീവ് എം.ജോൺ , സന്തോഷ്‌ സി. എസ്., അസിസ്റ്റന്റ് ഡയറക്ടർ ഡാർലിംഗ് ചെറിയാൻ സഹ. വിദ്യാഭ്യാസ ഇൻസ്‌ട്രക്ടർ ഉജാല എസ്., പാലാ കോളേജ് പ്രിൻസിപ്പാൾ ലിജിമോൾ വി. ജി. , രമ്യ പി.ആർ. തുടങ്ങിയവർ പ്രസംഗിക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments