Latest News
Loading...

പാലായെ ആര് നയിക്കും. തീരുമാനം ഇന്ന്

പാലാ നഗരസഭയെ അടുത്ത ഒരു വർഷം ആര് നയിക്കും എന്ന് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് 6-ന് സി.പി.എം. നഗരസഭാ പാർലമെൻ്ററി പാർട്ടി യോഗം ചേരും. 7-ന് സംയുക്ത പാർലമെൻ്ററി പാർട്ടി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. നാളെയാണ് ചെയർമാൻ തെരഞ്ഞെടുപ്പ് .


കേരള കോൺഗ്രസ് എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങി ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയതായാണ് ലഭിക്കുന്ന സൂചന. ആദ്യമായാണ് പാലായിൽ സിപിഎം അധികാര കസേരയിൽ എത്തുന്നത്. അതിന് കേരള കോൺഗ്രസ് എമ്മിന്റെ സഹായവും വേണ്ടിവന്നു. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് എമ്മിന് താല്പര്യമില്ലാത്ത ബിനുവിനെ ഒഴിവാക്കി സി പി എം സ്വതന്ത്രരായി വിജയിച്ച ഏതെങ്കിലും അംഗത്തെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. പാർട്ടി ചിഹ്നത്തിൽ വിജയിച്ച ബിനു പുളിക്കക്കണ്ടത്തിനായിരുന്നു സാധ്യത എങ്കിലും നഗരസഭ കൗൺസിൽ യോഗത്തിൽ ബൈജു കൊല്ലംപറമ്പിലുമായി ഉണ്ടായ സംഘർഷമാണ് ബിനുവിനെ കേരള കോൺഗ്രസ് എമ്മിന് അനഭിമതനാക്കിയത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments