Latest News
Loading...

അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം

 പൂഞ്ഞാർ ടൗൺ അംഗൻവാടി ക്ക് വേണ്ടി പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ
നിർമാണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ M L A നിർവഹിച്ചു. കേരളത്തിലെ തന്നെ പഴക്കം ചെന്ന, ബാലവാടി ആയിട്ട് പ്രവർത്തനം തുടങ്ങി, പിന്നീട് അംഗൻവാടി ആയിട്ട് മാറിയ പഴയ കെട്ടിടത്തിന്റെ ഉൽഘാടനം നടത്തിയത് അന്ന് മന്ത്രി ആയിരുന്ന K R ഗൗരിയമ്മ ആയിരുന്നു.



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു വിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വാർഡ് മെമ്പർ റോജി തോമസ് മുതിരന്തിക്കൽ സ്വാഗതം ആശംസിക്കുകയും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ആശംസകൾ നേർന്നു കൊണ്ടു
ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ K K കുഞ്ഞുമോൻ , പഞ്ചായത്ത്‌ മെമ്പർ മാരായ
അനിൽ കുമാർ മഞ്ഞപ്ലക്കൽ, P G ജനാർദ്ദനൻ, മിനിമോൾ ബിജു, C K കുട്ടപ്പൻ, രാജമ്മ ഗോപിനാഥ്, ബീന മധുമോൻ, ആനിയമ്മ സണ്ണി, സജി സിബി, നിഷ സാനു,
ICDS സൂപ്പർ വൈസർ- ശോഭന കുമാരി, പുഷ്കല, ദേവസ്യച്ചൻ വാണിയപ്പുര എന്നിവർ സംസാരിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌, ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി, ICDS ഡിപ്പാർട്മെന്റ്,
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌
എന്നിവയുടെ ഫണ്ടുകൾ ഉപയോഗിച്ച് ആണ് അംഗൻവാടി കെട്ടിട നിർമാണം
ആരംഭിച്ചിരിക്കുന്നത്. മൺ മറഞ്ഞു പോയ സ്വാതന്ത്ര്യ സമര സേനാനി ജോസഫ് തെള്ളി
1965 ൽ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ്അന്ന് ബാലവാടി സ്ഥാപിച്ചത്..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments