Latest News
Loading...

ദേശീയ യുവജന ദിനം ആചരിച്ചു

രാമപുരം മാർ അഗസ്തിനോസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനം ആഘോഷിച്ചു. യുവജന ദിനാചരണത്തോട് അനുബന്ധിച്ച് രാമപുരം ടൗണിൽ നടത്തിയ ഫ്ലാഷ് മോബ് കോളേജ് പ്രിൻസിപ്പൽ ഡോ . ജോയി ജേക്കബ് ഉദ്ഘാടനം ചെയ്യുകയും യുവജനദിന സന്ദേശം നൽകുകയും ചെയ്‌തു. 

എൻ. എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർമാരായ ജോബിൻ പി മാത്യു, വിനീത് കുമാർ എന്നിവർ പ്രസംഗിച്ചു. വോളണ്ടിയർ സെക്രട്ടറിമാരായ ആകാശ് പി ബി, നേഹ സനോജ്, ബിറ്റി മാത്തച്ചൻ, കൃഷ്ണപ്രിയ, അരുൺ മാത്യു, ബിബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments