Latest News
Loading...

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. കോവിഡ് കേസുകള്‍ വിവിധ സ്ഥലങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്‌കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. 

സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നല്‍കണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments