Latest News
Loading...

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

 കിടങ്ങൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം ഇല്ലത്തു വീട്ടിൽ ഷാജി മകൻ സ്റ്റെഫിൻ ഷാജി (19) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് വെള്ളിയാഴ്ച  രാത്രി 11:00 മണിയോടുകൂടി ചേർപ്പുങ്കൽ KTDC ബിയർ പാർലറിന് സമീപം വച്ച് പുലിയന്നൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന് മാർഗ്ഗ തടസ്സം സൃഷ്ടിക്കത്തക്ക രീതിയിൽ പ്രതികൾ നിൽക്കുകയും, യുവാക്കൾ വണ്ടിയുടെ ഫോൺ അടിച്ചു വഴിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടുകയുമാ യിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതികൾ യുവാവിനെയും സുഹൃത്തിനെയും കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. 

തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കിടങ്ങൂർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ആർ ബിജു, എസ്.ഐ ജസ്റ്റിൻ, പത്രോസ്, എ.എസ്.ഐ ബിജു ചെറിയാൻ, സി.പി.ഓ മാരായ സുനിൽ,സനീഷ്, ജിനീഷ്,ജോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments