Latest News
Loading...

വീടുകളിൽ കയറി മോട്ടോർ മോഷണം: രണ്ടുപേർ അറസ്റ്റിൽ

 ഈരാറ്റുപേട്ടയിൽ രണ്ടു വീടുകളിൽ നിന്നായി മോട്ടോർ മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട  തെക്കേക്കര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ  ഫൈസൽ ഷെരീഫ് (40), ഈരാറ്റുപേട്ട  തെക്കേക്കര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ  മാഹിൻ  (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പൂഞ്ഞാർ പെരുനിലം ഭാഗത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടുകളിൽ നിന്നായി കിണറിൽ നിന്നും വെള്ളം എടുക്കാനായി സ്ഥാപിച്ചിരുന്ന മോട്ടോറുകളാണ് മോഷ്ടിച്ചു കൊണ്ടു പോയത്. 

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ജോബി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments