Latest News
Loading...

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം വീട്ടിലേയ്ക്ക് ഇടിച്ച് കയറി

കോട്ടയം : കോട്ടയം രാമപുരം മാനത്തൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി. വാഹനത്തിൽ ഉണ്ടായിരുന്ന 15 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. വെളളിയാഴ്ച അർദ്ധരാത്രി ഒരു മണിയോടെ തൊടുപുഴ - പാലാ ഹൈവേയിലായിരുന്നു അപകടം. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും ശബരിമലയിലേക്ക് വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറിയത്. 

വീടിൻറെ മതിൽ തകർത്താണ് വാഹനം നിന്നത്. പാലാ ഹൈവേ പൊലീസ് സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. നാട്ടുകാർ വിവരം അറിയിച്ചുതോടെ രാമപുരം പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. തുടർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments