Latest News
Loading...

മീറ്റ് ദ മേയർ പരിപാടി സംഘടിപ്പിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉഴവൂർ ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂൾ ളിൽ മീറ്റ് ദ മേയർ പരിപാടി സംഘടിപ്പിച്ചു. അമേരിക്കയിലെ മിസ്സോറ സിറ്റി യുടെ മേയർ ആയി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനം ശ്രീ റോബിൻ ജെ എലക്കാട്ട് നെ നേരിൽ കാണുന്നതിനും സംവദിക്കുന്നതിനും ഉള്ള അവസരം ആണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. 

ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഉഴവൂരിലെ വിദ്യാർത്ഥികളെ കാണുവാൻ എത്തിയത്.അവധിക്കാലം ചിലവഴിക്കുവാൻ കുറുമുള്ളൂർ എത്തിയതായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ സാബു കോയിത്തറ സ്വാഗതം ആശംസിക്കുകയും യോഗത്തിന് നേതൃത്വം നൽകുകയും ചെയ്തു.

പി ടി എ പ്രസിഡന്റ്‌ റെജി അലക്സ്‌ പാണാൽ ആശംസകൾ അറിയിക്കുകയും ചെയ്തു. യാതൊരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതിരുന്നിട്ടും നിശയദാർഢ്യവും, ശുഭപ്തിവിശ്വാസവും ആണ് തന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് മേയർ അഭിപ്രയപെട്ടു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മേയർ റോബിൻ ഇലക്കാട്ട് പ്രചോദനം ആയി തീരട്ടെ എന്ന് പ്രിൻസിപ്പൽ ശ്രീ സാബു കോയിത്തറ അഭിപ്രായപെട്ടു.

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ ഭരണഘടന സാക്ഷരത ഉറപ്പ് വരുത്തുന്ന പ്രവർത്തന്നങ്ങളുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ഭരണഘടനയുടെ ആമുഖം പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ വിതരണം ചെയ്തു.

ഉഴവൂർ പ്രവർത്തിക്കുന്ന തെക്കെൻസ് മ്യൂസിക് ബാൻഡ് ആൻഡ് ഓർക്കേസ്ട്രാ ആണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഭരണഘടനയുടെ ആമുഖത്തിന്റെ പ്രിന്റ് ചെയ്ത കോപ്പി സ്പോൺസർ ചെയ്തത്.വിദ്യാർഥികളുമായി ഏറെ നേരം സംസാരിക്കുകയും അനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്ത ശേഷം ആണ് മേയർ മടങ്ങിയത്. സ്കൂൾ വിദ്യാർത്ഥികളെ പ്രതിനിദീകരിച്ചു കുമാരി അനശ്വര യോഗത്തിന് കൃതജ്ഞത അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments