Latest News
Loading...

നിതിനും ജോസഫും ചേര്‍ന്ന് പിടികൂടിയത് കൂറ്റന്‍ മൂര്‍ഖനെ

പാമ്പു പിടുത്തത്തില്‍ വിദഗ്ദ്ധരായ പാലാ സ്വദേശികളായ നിതിന്‍ സി വടക്കനും ജോസഫ് പാലായും ചേര്‍ന്ന് പിടികൂടിയത് തങ്ങള്‍ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ പാമ്പിനെ. എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട് വാഴപ്പള്ളില്‍ പ്രദീപിന്റെ പുരയിടത്തില്‍ നിന്നുമാണ് ആറരയടിയോളം നീളമുള്ള മൂര്‍ഖനെ പിടികൂടിയത്. 


.
പുരയിടത്തില്‍ വലിയ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ നിതിനെയും ജോസഫിനെയും വിവിരം അറിയിക്കുകയായിരുന്നു. ഇവരെത്തുംവരെ നാട്ടുകാര്‍ പാമ്പിന് പിന്നാലെ കൂടി. ഇരുവരും എത്തി പാമ്പിനെ അവസാനമായി കണ്ട ഭാഗം തെളിച്ച് നടത്തിയ പരിശോധനയില്‍ മരപ്പൊത്തിനുള്ളില്‍ ഒളിച്ച നിലയില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. 


ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ പോലും പാമ്പിന് അസാമാന്യ വലിപ്പമുണ്ടായിരുന്നുവെന്ന് നിതിനും ജോസഫും പറഞ്ഞു. പാമ്പുപിടുത്തം കാണാനായി 100 കണക്കിനാളുകളും സ്ഥലത്തെത്തിയിരുന്നു. വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഡിവിഷന്‍ അധികൃതര്‍ക്ക് പാമ്പിനെ കൈമാറി. പാമ്പിനെ ഉള്‍വനത്തില്‍ തുറന്നുവിടും. പാമ്പുപിടുത്തത്തില്‍ വനംവകുപ്പിന്റെ പരിശീലനം നേടിയ സയന്റഫിക് റെസ്‌ക്യൂവര്‍മാരായ നിതിനും ജോസഫും ആദ്യ ബാച്ചില്‍ തന്നെ പരിശീലനം ലഭിച്ചവരാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments