പാലാ: ഉത്സവ പ്രേമികളിൽ
പൂരാവേശം നിറച്ച് പത്ത് നാളായി ളാലം മഹാദേവ ക്ഷേത്രത്തിൽ നടന്നു വന്ന ഉത്സവം ആറാട്ടോടെ നാളെ സമാപിക്കും. രാവിലെ 5 മുതൽ ആർദ്രാ ദർശനം, തിരുവാതിര ദർശനം,
തിരുവരങ്ങിൽ 10 മുതൽ ഭക്തി ഗാനസുധ, ഉച്ചയ്ക്ക് ഒരു മണി മുതൽ ആറാട്ട് സദ്യ, 2.30 മുതൽ കൊടിയിറക്ക്, ആറാട്ട് പുറപ്പാട്,
.3.30 ന് ചെത്തിമറ്റം തൃക്കയിൽ കടവിൽ ആറാട്ട്, തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്, വൈകിട്ട് 5.30ന് തിരിച്ചെഴുന്നള്ളത്ത്,
ചെത്തിമറ്റത്ത് സ്വീകരണം, ളാലം പാലം ജംഗ്ഷനിൽ നാമസങ്കീർത്തന ലഹരി-ശ്രീരുദ്രം ഭാൻസ് പുലിയന്നൂർ,
7ന് ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തനും മുൻ നിര ഗജവീരന്മാരും അണിനിരക്കുന്ന പ്രൗഢമായ ആറട്ടെതിരേൽപ്പ്, തൃപ്പൂണിത്തുറ പൂർണ്ണത്രയീശേ ക്ഷേത്രോത്സവത്തിന്റ
ആകർഷണമായ പന്തവിളക്ക്, തഴക്കുട, പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ നൂറോളം വാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം എന്നിവ ഈ വർഷത്തെ
പ്രത്യേകതയാണ്. രാത്രി 10ന് ആൽത്തറ രാജ ഗണപതി ക്ഷേത്രസന്നിധിയിൽ സ്വീകരണം, നാദസ്വരം- കിടങ്ങൂർ മനീഷ്യം സംഘവും, 11ന് ക്ഷേത്രത്തിൽ
ദീപാരാധന ചുറ്റുവിളക്ക്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments