Latest News
Loading...

സെന്റ് ആന്റണീസിൽ കിറ്റി ഷോ

പൂഞ്ഞാർ : കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകളുടെ സംയുക്ത സഹായത്തോടെ രാജ്യത്ത് നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ സന്ദേശ പ്രചരണാർഥം പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ കിറ്റി ഷോ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു. 


കുരങ്ങുപാവയുമായി സാമൂഹ്യ ബോധവത്കരണ പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയനായ വിനോദ് നരനാട്ട് തന്റെ കിറ്റി ഷോയിലൂടെ ജലസംരക്ഷണ സന്ദേശം കുട്ടികൾക്ക് പകർന്നു നൽകി. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ (കാർഡ്) നേതൃത്വത്തിൽ നടക്കുന്ന ഈ പ്രോഗ്രാം സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് സ്കൂളിൽ നടന്നത്. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ജി. ജനാർദ്ദനൻ, പഞ്ചായത്ത് മെമ്പർ സജി സിബി, സ്കൂൾ പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ കെ.എ. റ്റോം, ജൽ ജീവൻ മിഷൻ പഞ്ചായത്ത് കോ-ഓർഡിനേറ്റർ പൗളിൻ വർഗ്ഗീസ്, സ്റ്റുഡന്റ് പോലീസ് സി.പി.ഒ. ടോണി തോമസ് പുതിയാപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments