Latest News
Loading...

കിഡ്‌സ് അത്‌ലറ്റിക്‌സ് സെമിനാര്‍ സംഘടിപ്പിച്ചു

പാലാ അല്‍ഫോണ്‍സാ കോളേജും ജില്ലാ അത്‌ലറ്റിക് അസോസിയേഷനും സംസ്ഥാന അത്‌ലറ്റിക്  അസോസിയേഷനും ചേര്‍ന്ന് കിഡ്‌സ് അത്‌ലറ്റിക്‌സ് സെമിനാര്‍ സംഘടിപ്പിച്ചു. പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്ന സെമിനാറിന്റെ ഉത്ഘാടനം കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സിസ്റ്റര്‍ റെജിനാമ്മ ജോസഫ് നിര്‍വഹിച്ചു. ഫാദര്‍ ജോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. വി.സി അലക്‌സ് , ജോര്‍ജ് ഷൈന്‍ , ജോര്‍ജ് ജോണ്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. 

ഡോ തങ്കച്ചന്‍ മാത്യു, ഫാ.ഡോ ഷാജി ജോണ്‍, വി.സി അലക്‌സ്, റോയി സക്കറിയ, ജോര്‍ജ് എമ്മാനുവല്‍, തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളില്‍ അത്‌ലറ്റിക്‌സില്‍ താല്‍പര്യം ഉണ്ടാക്കുന്നതിനും കായിക അഭിരുചി വളര്‍ത്തുന്നതിനുമായാണ് കിഡ്‌സ് അത്‌ലറ്റിക്‌സ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറില്‍ ജില്ലയിലെ സ്‌കൂള്‍, കോളേജ് കായിക അധ്യാപകര്‍, കായിക പ്രേമികള്‍ തുടങ്ങിയവരും പങ്കെടുത്തു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments