Latest News
Loading...

ഗ്രാമീണം മുത്തോലി കൊയ്ത്തുത്സവം


ഗ്രാമീണം മുത്തോലി
 മുത്തോലി ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ മുത്തോലിയും സെൻറ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചൂണ്ടച്ചേരിയും സംയുക്തമായി നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം തെക്കുംമുറി പാടശേഖരത്ത്  നടന്നു 
 ഗ്രാമീണം മുത്തോലിയുടെ പ്രസിഡൻറ് ശ്രീ എൻ കെ ശശികുമാറിന്റെ അധ്യക്ഷതയിൽ പാലാ രൂപത വികാർ ജനറൽ റവറന്റ് ഡോക്ടർ ജോസഫ് മലയപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ രഞ്ജിത്ത് ജി മീനാഭവൻ ഗ്രാമീണം ഏർപ്പെടുത്തിയ മികവ് പുരസ്കാരം ശ്രീ ഷൈബു തോമസ് തോപ്പിലിന് നൽകി. 

പരിപാടിയിൽ ചൂണ്ടച്ചേരി എഞ്ചിനീറിങ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജോൺ മറ്റമുണ്ടയിൽ, സെയിന്റ് ജോസഫ് യാക്കോബായ സുറിയാനി വികാരി ഫാദർ ഗീവർഗ്ഗീസ്, ജൻധൻ നിധി ലിമിറ്റഡ് ചെയർമാൻ കെ.ജി.കണ്ണൻ, ശ്രീ. വേണുഗോപാൽ വണ്ടാനത്ത്, വൈസ് മെൻ രാധാകൃഷ്ണൻ, ശ്രീ. സന്തോഷ് കവുകാട്ട്,ശ്രീ. സുമിത് ജോർജ്ജ്, ശ്രീ. മുരളീധരൻ നായർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സിജു സി.എസ്, പ്രദീപ് കെ.സി, ഷീബ വിനോദ്, പി.എസ്. രവീന്ദ്രൻ നായർ, സുധീർ ആർ.കെ, പ്രകാശ് സക്കറിയ, നരേന്ദ്രൻ, ഷൈബു തോമസ്, വാസുദേവൻ നമ്പൂതിരി, സുബ്രമണ്യൻ തിരുമേനി, സനിൽകുമാർ, സതീഷ് നിലയൻ, മനോജ് തനിമ, അനിൽ തനിമ, ചൂണ്ടച്ചേരി എഞ്ചിനീറിങ് കോളേജ് എൻ.എസ്.എസ്. ഓഫീസർ ശ്രീമതി. സ്മിത, എൻ.എസ്.എസ് വോളന്റിയേഴ്‌സ് , ചേർപ്പുങ്കൽ ബി.വി.എം.കോളേജിലെ വിദ്യാർഥികൾ, തൊഴിലുറപ്പു തൊഴിലാളികൾ, കർഷകർ, എന്നിവർ പങ്കെടുത്തു. യോഗത്തിന് വൈസ് പ്രസിഡന്റ് സിജു സ്വാഗതവും, സെക്രട്ടറി പ്രദീപ് നന്ദിയും രേഖപ്പെടുത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments