Latest News
Loading...

കരൂർ ഗ്രാമപഞ്ചായത്ത് ഗംഗ കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ

 കരൂർ ഗ്രാമപഞ്ചായത്തിലെ 'ഗംഗ' കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് കാഞ്ഞിരത്തുംപാറയിൽ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി ചടങ്ങിൽ അധ്യക്ഷനാവും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.



കരൂർ ഗ്രാമപഞ്ചായത്തിലെ അന്തിനാട്, പയ്യപ്പാർ വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായാണ് ഗംഗ കുടിവെള്ള പദ്ധതി ആരംഭിച്ചത്. ഈ വാർഡുകളിലെ കാഞ്ഞിരത്തുംപാറ, മാതാളിപ്പാറ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ജോസ് കെ മാണി എം.പിയുടെ ഫണ്ടിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും തോമസ് ചാഴികാടൻ എം.പിയുടെ ഫണ്ടിൽ നിന്നുള്ള ഏഴ് ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 17 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള 10 ലക്ഷം രൂപയും ഉൾപ്പെടെ 39 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ 104 വീടുകളിലാണ് പൈപ്പ് കണക്ഷൻ നൽകിയിട്ടുള്ളത്. ജല ലഭ്യതയനുസരിച്ച് കൂടുതൽ വീടുകളിൽ വെള്ളമെത്തിക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

 നിലവിലുണ്ടായിരുന്ന കിണറിലെ വെള്ളമാണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. കിണർ നവീകരണം, പുതിയ മോട്ടോർ സ്ഥാപിക്കൽ, ആറ് കിലോമീറ്റർ വിതരണ ലൈനുകൾ, മൂന്ന് കിലോമീറ്റർ പമ്പിംഗ് ലൈൻ, ടാങ്കുകൾ എന്നിവയാണ് ഗംഗാ കുടിവെള്ള പദ്ധതിയിൽ പൂർത്തീകരിച്ചത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments