Latest News
Loading...

ഷാജി സെബാസ്റ്റ്യന് പാലാ ബ്ലഡ് ഫോറം യാത്രയയപ്പ് നല്കി.

പാലാ: 33 വർഷത്തെ സേവനം പൂർത്തിയാക്കി സർവ്വീസിൽ നിന്നും വിരമിക്കുന്ന എസ് ഐ ഷാജി സെബാസ്റ്റ്യന് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇത്രയും വർഷം ജോലി ചെയ്യുന്നതിനിടയിൽ യാതൊരു പേരുദോഷവും കേൾക്കാതെ കൃത്യനിഷ്ടയോടു കൂടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന ബഹുമതിക്ക് ഉടമയാണ് ഷാജി സെബാസ്റ്റ്യനെന്ന് DySP എ ജെ തോമസ് പറഞ്ഞു. യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
       

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. സജി വട്ടക്കാനാൽ , തങ്കച്ചൻ വിസിബ്, ഡോ.പി ഡി ജോർജ് , ബൈജു കൊല്ലംപറമ്പിൽ , സാബു അബ്രാഹം, അശോക് കുമാർ , ഡോ. സുനിൽ തോമസ് , കെ ആർ സൂരജ് , ജയ്സൺ പ്ലാക്കണ്ണി, റഫീക് അമ്പഴത്തിനാൽ , രാജേഷ് കുര്യനാട്, അഡ്വ.സിബി തകിടിയേൽ , ജോമി സന്ധ്യാ , ഡൈനോ ജയിംസ്, സ്ഥിതപ്രജ്ഞൻ , എന്നിവർ പ്രസംഗിച്ചു. എസ് ഐ ഷാജി സെബാസ്റ്റ്യന് ബ്ലഡ് ഫോറത്തിന്റെ പുരസ്കാരം ഡി. വൈ. എസ്. പി. എ ജെ തോമസ് സമർപ്പിച്ചു . ഷാജി സെബാസ്റ്റ്യൻ മറുപടി പ്രസംഗവും നടത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments