Latest News
Loading...

കേരളീയ മനസുകളിൽ മാലിന്യം നിറയുന്നു:എതിരൻ കതിരവൻ

മതവും രാഷ്ട്രീയവും അഴിമതി യും സ്വജനപക്ഷപാതവും എല്ലാം ചേർന്ന ഒരഴുക്കുചാലായി മാറിയിരിക്കുന്നു ഇന്നത്തെ കേരളമെന്ന് അമേരിക്കയിലെ ജോൺസ് ഹോപ്പ്കിൻസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. എതിരൻ കതിരവൻ പറഞ്ഞു. പാലാ സഫലം 55പ്ളസിൽ സമകാലീന കേരളം നേരിടുന്ന വെല്ലുവിളി കൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


എങ്ങനെയാണ് നമ്മുടെ മനസ്സിൽ ഇത്രയും ചെളിഅടിഞ്ഞുകൂടിയത് എന്ന്  അത്ഭുതപ്പെടുകയാണ്. വെറുമൊരു കാറ്ററിംഗ് പ്രശ്നത്തെ ജാതിയും മതവും പ്രത്യയശാസ്ത്രവും ചികഞ്ഞ് എങ്ങനെയാണ് വഷളാക്കിയത് എന്ന് നമ്മൾ കണ്ടു. വിദ്യാർഥികൾ അടക്കമുള്ള പുതുതലമുറ കേരളത്തിനു വെളിയിലുള്ള മററുപട്ടണങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും രക്ഷപെടുകയാണ്. കോളജദ്ധ്യാപകനിയമനത്തിനുള്ള കോഴ ഒരു കോടി യിലെത്തിയെന്നാണറിവ്. ഡോക്ടറായില്ലെങ്കിൽ ജീവിതം പാഴായി എന്നാണ് പല മാതാ പിതാക്കളും മക്കൾക്ക് നൽകുന്ന തെറ്റായ സന്ദേശം. 


സഫലം55 പ്ലസ് പ്രസിഡൻ്റ് എം.എസ്.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.വി. എം.അബ്ദുള്ള ഖാൻ,പി.എസ്.മധുസൂദനൻ,രവി പുലിയന്നൂർ, രമണിക്കുട്ടി,സുകുമാർ അരീക്കുഴ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments