Latest News
Loading...

വാഗമൺ ഈരാറ്റുപേട്ട റോഡ്. : തുരങ്കം വെക്കുന്നത് മുൻ എംഎൽഎയും മകനും

ഈരാറ്റുപേട്ട : പതിറ്റാണ്ടുകളയി തകർന്നു കിടക്കുന്ന വാഗമൺ ഈരാറ്റുപേട്ട റോഡിന്റെ നിർമാണ പ്രവർത്തികൾക്ക് തുരഗം വെക്കുന്നത് മുൻ എംഎൽഎയും മകനുമാണെന്ന് സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി പ്രസ്‌വനയിലൂടെ അറിയിച്ചു. കഴിഞ്ഞ 10 വർഷകാലമായി യാതൊരു നിർമാണ പ്രവർത്തികളും നടക്കാതിരുന്ന റോഡാണിത്. ഇതിൽ എട്ടാര വർഷകാലാവും എംഎൽഎയായിരുന്നത് പിസി ജോർജയിരുന്നു. 2012ൽ റോഡ് നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചവെങ്കിലും എംഎൽഎയായിരുന്ന പിസി ജോർജ് നിർമാണത്തിന് ആവിശ്യമായ യാതൊരു പ്രവർത്തിയും നടത്തിയില്ല. 2016 ൽ ഇടത് സർക്കാർ അധികാരത്തിലെത്തിയത്തിന് ശേഷം നിരന്തരമായ എൽഡിഎഫ് ഇടപെടലിനെ തുടർന്നാണ് കിഫ്‌ബി മുഖാന്തരം 2016-17 സാമ്പത്തിക വർഷം റോഡ് വീതികൂട്ടി പുനർ  നിർമ്മിക്കുന്നതിന് 63.99 കോടി രൂപ അനുവദിച്ചത്. എന്നാൽ നിർമാണത്തിന് ആവിശ്യമായ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പടെയുള്ള യാതൊരു   നടപടികൾക്കും  യാതൊരുവിധ സഹായവും മുൻ എംഎൽഎയുടെ ഭാഗത്ത്‌ നിന്നുമുണ്ടായില്ല എന്നത് വസ്തുതയാണ്.



2021 ൽ ഇടതുപക്ഷ എംഎൽഎയായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മണ്ഡലത്തിനെ പ്രതിധാനം ചെയ്ത ആദ്യമായി നിയമസഭയിൽ നടത്തിയ ആവിശ്യം ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമാണമായിരുന്നു. തുടർന്ന് നിലവിൽ റോഡ് നിർമാണത്തിന് ആവിശ്യമായ തുക അനുവദിച്ചിരിക്കുന്നുവെന്ന സാങ്കേതിക നിയമ നടപടികൾ എല്ലാം മറികടന്നുകൊണ്ട് റോഡ് ബിഎം & ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി 19.90 കോടി രൂപയുടെ ഭരണാനുമതി എൽഡിഎഫ് സർക്കാർ അനുവദിക്കുകയും 2022 ഫെബ്രുവരിയിൽ നിർമാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ കരാർ ഏറ്റെടുത്ത മുവാറ്റുപ്പുഴ ആസ്ഥാനമായ ഡീൻ കോൺസ്ട്രഷൻ എന്ന സ്ഥാപനം റോഡ് നിർമാണത്തിൽ വലിയ അലംഭാവമാണ് കാണിച്ചത്. കരാർ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തീകരിക്കാതെ ഇരിക്കുകയും ചെയ്തതിനെ തുടർന്ന് സർക്കാർ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുകയും 
പ്രവൃത്തി റീ-ടെണ്ടറൂം ചെയ്തു. ഇതിന്റെ പ്രാരാംഭ നടപടികൾ ആരംഭിച്ചപ്പോഴേ മുൻ എംഎൽഎയുടെ മകനും ജില്ലാ പഞ്ചായത്ത്‌ അംഗവുമായ ഷോൺ ജോർജ് ഹൈകോടതിയെ സമീപിച്ചത്. കരാർ റദാക്കിയതൊടെ കരാരുകാരനെ കൊണ്ട് ഹൈ കോടതിയെ കേസ് നൽകിപ്പിക്കുകയും എന്നാൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ അംഗീകരിച്ച് കരാറുകാരന്റെ കേസ് കോടതി തള്ളൂകയായിരുന്നു.


ഒരേ സമയം വേട്ടകാരനും ഇരക്കും ഒപ്പം നിൽക്കുന്ന നിലപാടാണ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റേത്. കഴിഞ്ഞ 10 വർഷകാലം റോഡിന്റെ നിർമാണത്തിനുവേണ്ടി യാതൊരുവിധ പ്രവർത്തകളും ചെയ്യാതിരുന്ന സ്വന്തം പിതാവിന്റെ കഴിവ് കേട് ജനങ്ങൾ മനസിലാക്കിയതോടെ റോഡിന്റെ നിർമാണം ഏതുവിധത്തിലും തടസ്സപ്പെടുത്തുന്ന പ്രവർത്തിയാണ് ജില്ലാ പഞ്ചായത്ത്‌ അംഗം നടത്തിയത്. മോശമായ രീതിയിൽ നിർമാണം നടത്തിയ കരാറുകാരനെ ഒഴിവാക്കുവാൻ ശ്രമിച്ച പൊതുമരാമത് വകുപ്പിന്റെ നടപടികൾക്ക് തുരഗം വെച്ച് കാലതാമസം വരുത്തുവനാണ് ഷോൺ ഹൈ കോടതിയെ സമീപിച്ചത്. എന്നാൽ കരാർ റദാക്കിയതോടെ പുതിയ കരാർ നടപടികളിൽ കാല താമസം വരുത്തുവാനായി മുൻ കരാറുകരനെകൊണ്ട് ഹൈ കോടതിയിൽ കേസ് നൽകി.എന്നാൽ അതിനും തിരിച്ചടിയാണുണ്ടായത്. ജില്ലാ പഞ്ചായത്ത്‌ അംഗത്തിന്റെ ഇത്തരം നെറികെട്ട പ്രവർത്തനം ജനം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ വ്യാജ പ്രചാരങ്ങൾ നടത്തുകയാണ് അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിനിടെ റോഡിന്റെ നിർമാണത്തിന് ആവിശ്യമായ നടപടികൾ സ്വീകരിച്ചത് ഇടത് എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും ഇടത് സർക്കാരുമാണ്.മുൻ എംഎൽഎയുടെയും മകന്റെയും വ്യാജ പ്രചാരണം ജനം പുശ്ചത്തോടെ തള്ളി കളയണമെന്നും, അധികാരം നഷ്ടപെട്ടത്തിന് ശേഷം നാടിന്റെ പൊതുവായ വികസന പ്രവർത്തങ്ങൾക്കെതിരായ നിലപാടുകളിൽ നിന്നും ഇവർ പിൻതിരിയണമെന്നും, റോഡ് നിർമാണം പൂർത്തീകരിക്കുന്നവരെ സിപിഐഎം ജനങ്ങൾക്കൊപ്പമുണ്ടാക്കുമെന്നും പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രസ്ഥാവാനയിലൂടെ അറിയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments