Latest News
Loading...

മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ച് കോണ്‍ഗ്രസ്

പാലാ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. പാലാ മൂന്നാനിയിലെ ഗാന്ധി സ്‌ക്വയറില്‍ രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.  


മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍.വി ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും ഗാന്ധി സ്‌ക്വയര്‍ പാലായില്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത വ്യക്തിയുമായ എബി ജെ. ജോസിനെ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി പൊന്നാട അണിയിച്ച് ആദരിച്ചു.  

നേതാക്കളായ ജോസഫ് പുളിക്കല്‍, പ്രിന്‍സ് വിസി ഷോജി ഗോപി, ബിജോയി എബ്രാഹം, അഡ്വ. ജോണ്‍സി നോബിള്‍, വക്കച്ചന്‍ മേനാംപറമ്പില്‍, ജോയി മഠം, ബിജോയി തെക്കേല്‍, കുഞ്ഞുമോന്‍ പാലയ്ക്കന്‍, റെജി നെല്ലിയാനി, സത്യനേശന്‍ തോപ്പില്‍, തോമസ് ആവിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments