Latest News
Loading...

ക്വിസ് മത്സരം സംഘടിപ്പിച്ചു

രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പതിനേഴാമത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരത്തിൽ അമനകര ചാവറ സിഎംഐ ഇൻറർനാഷണൽ സ്കൂൾ വിദ്യാർത്ഥികളായ അദ്വൈത് രാജേഷ്, ഹാൻസ് സ്റ്റോം സോജൻ എന്നിവർ ഒന്നാം സമ്മാനമായി 3000 രൂപയും കെസിഎസ് എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രാമപുരം സെൻറ് ആഗസ്റ്റ് എച്ച്എസ്എസ് ലെ നയന ജോസഫ്, ജലേന ജെറാഡ് എന്നിവർ രണ്ടാം സമ്മാനമായ 1500 രൂപയും കരസ്ഥമാക്കി

    വിജയികൾക്ക് കോളേജ് മാനേജർ വെരി റവറന്റ് ഫാദർ ജോർജ് വർഗീസ് ഞാറകുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്തു പ്രിൻസിപ്പൽ ഡോക്ടർ ജോയ് ജേക്കബ് വൈസ് പ്രിൻസിപ്പൽമാരായ ഫാദർ ജോസഫ് ആലഞ്ചേരിൽ , സിജി ജേക്കബ് , ഐ ക്യു എ സി കോഡിനേറ്റർ സുനിൽ കെ ജോസഫ് , ഡിപ്പാർട്ട്മെൻറ് മേധാവി അഭിലാഷ് വി. പ്രോഗ്രാം കോഡിനേറ്റർ കിഷോർ വിദ്യാർത്ഥി പ്രതിനിധി ആനന്ദ് എസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments